ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – ജില്ലാ കലക്ടർക്ക് പരാതി നൽകി
ചാവക്കാട് : ഗുരുവായൂർ വില്ലേജ്ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപെട്ട് ചാവക്കാട് നഗരസഭ യു.ഡിഎഫ് കൗൺസിലർമാർ ജില്ലാകലക്ടർക്ക് നിവേധനംനൽകി.
പ്രതിപക്ഷനേതാവ് കെ. വി സത്താർ, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ഗുരുവായൂർ നഗരസഭയിലെ ചൊവ്വല്ലൂർ പടി മുതൽ ചാവക്കാട് വരെ നീണ്ടു കിടക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഉൾകൊള്ളുന്ന ജില്ലയിലെ തന്നെ വലിയ വില്ലേജുകളിലൊന്നാണ് ഗുരുവായൂർ വില്ലേജ്. ചാവക്കാട് നഗരസഭയിലെ ഒൻപതാം വാർഡിലാണ് ഗുരുവായൂർ വില്ലേജ് ഓഫീസ്.
തിരക്കേറിയ പാവറട്ടി വില്ലേജ് ഓഫീസിലെ വില്ലേജ്ഓഫീസർക്കാണ് ഇപ്പോൾ ഗുരുവായൂർ വില്ലേജിൽ അധിക ചുമതല നൽകിയിട്ടുള്ളത്. കുറച്ച് നാളുകളായി ഇവിടെ സ്ഥിരം വില്ലേജ് ഓഫീസറില്ല. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന നാട്ടുകാർ നട്ടംതിരിയുകയാണ്
കഴിഞ്ഞ ദിവസം കെ വി സാത്താറിന്റെ നേതൃത്വത്തിൽ ചാവക്കാട് തഹസിൽദാറിനും ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.