mehandi new

ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

fairy tale

ചാവക്കാട് : ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐഎൻടിയുസി തൃശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. ചുമട്ടു തൊഴിലാളി ക്ഷേമനിധി അനുകൂലങ്ങൾ വർദ്ധിപ്പിക്കുക, ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ചുമട്ടുതൊഴിലാളികളുടെ കൂലി നിരക്ക് വർദ്ധിപ്പിക്കുക, ഇ എസ് ഐ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ നടത്തിയത്. ഐഎൻടിസി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡണ്ട് സി വി തുളസീദാസ് അധ്യക്ഷവഹിച്ചു. യൂണിയൻ നേതാക്കളായ വിഎസ് സലീഷ്, ടി പി ഷൗക്കത്ത്, കെ എം അലിമോൻ, എം കെ നൗഷാദ്, കെ എസ് ലിജീഷ്, ടി കെ രവി, ജാഫർ എടക്കര, ജംഷീർ എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.