mehandi banner desktop
Chavakkad online

എടക്കഴിയൂർ സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

Ft

എടക്കഴിയൂർ: വിദ്യാർത്ഥികളിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രൊജക്റ്റിന്റെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. സുജിത്ത് ക്ലാസിന് നേതൃത്വം നൽകി. റോഡ് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും നിർദ്ദേശങ്ങളും നൽകി.ലീഗൽ സർവീസ് കമ്മറ്റി വോളന്റിയർ ഷെറീന, കമ്യൂണിറ്റി പോലീസ് ഓഫീസർ പി.കെ. സിറാജുദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.