കൊച്ചന്നൂർ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലവിൽ വന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ സുധീർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ് പി ജി ) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ എസ്‌പിജി അധ്യക്ഷനും സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറുമായിരിക്കും. പിടിഎ പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അജിത ടീച്ചർ സ്വാഗതവും എച്ച് എം സുമംഗലി ടീച്ചർ ആമുഖ പ്രഭാഷണവും നടത്തി. ഹയർസെക്കൻഡറി വിഭാഗം അജിത്ത് മാഷ് ഹസീന എസ് കാനം സീനിയർ ടീച്ചർ പുഷ്പാഞ്ജലി എന്നിവർ ആശംസകൾ അർപ്പിച്ചു. കോഡിനേറ്റർ ഷാജി മാസ്റ്റർ നന്ദി രേഖപ്പെടുത്തി. പി ടി എ അംഗം സിറാജ്, സമീപപ്രദേശങ്ങളിലെ കച്ചവടക്കാരായ രവി, ജസീൽ, ഇക്ബാൽ തുടങ്ങിയവരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കാളികളായി.
നിയമപാലകരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാർഥികൾക്ക് എല്ലാവിധ സപ്പോർട്ടുമായി ഒരുമിച്ച് നിൽക്കാൻ യോഗത്തിൽ തീരുമാനിച്ചു. കുട്ടികൾ അറിഞ്ഞിരിക്കേണ്ട അവകാശങ്ങളെ കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ ഇഷ്ടം പോലെ ഇടങ്ങൾ ഒരുക്കിക്കൊണ്ട് മാനസികവും ശാരീരികവുമായ പിന്തുണ നൽകാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കുമെന്ന് യോഗത്തിൽ പ്രതിജ്ഞ ചെയ്തു.
Comments are closed.