മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ മരിച്ചു

ചാവക്കാട് : റോഡ് മാർഗം മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ മരിച്ചു. ചാവക്കാട് മുനക്കകടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദ് മകൻ റിയാസ് (42) ആണ് മംഗലാപുരത്ത് വെച്ച് മരിച്ചത്.

മുംബൈയിൽ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന റിയാസ് കഴിഞ്ഞ ദിവസം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മുംബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു റിയാസിന്റെ സഹോദരങ്ങൾ മുംബൈയിലേക്ക് പോയിരുന്നു. റിയാസിന്റെ നില ഗുരുതരാവസ്ഥയിൽ ആയതിനാൽ മുംബൈ കെഎംസിസിയുടെ സഹായത്തോടെ ഡോക്ടറുടെ പരിചരണത്തിൽ ആംബുലൻസിൽ ശനിയാഴ്ചയാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
ഞായറാഴ്ച മംഗലാപുരത്ത് വച്ച് രോഗം മൂർച്ഛിക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ വൈകിട്ട് 9 മണിയോടെ മരണം സംഭവിച്ചു. ഇന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് മൃതദേഹം മുനക്കക്കടവിലുള്ള വസതിയിൽ എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ : അസ്മ. മക്കൾ: റബീഹ്, അയാന. കബറടക്കം ഇന്ന് തിങ്കൾ ഉച്ചക്ക് 12 മണിക്ക് അഞ്ചങ്ങാടി ജുമാസ്ജിദ് ഖബർസ്ഥാനിൽ.

Comments are closed.