mehandi new

കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം

fairy tale

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ റഹ്മാനിയ പള്ളി വളവ് റോഡിന് എൻ. കെ. അക്ബർ എംഎൽഎ അനുവദിച്ച 15.5 ലക്ഷം രൂപ ലാപ്സാക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ വാർഡ് മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സി.പി ഐ എം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എം.എസ് പ്രകാശൻ  അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക. രണ്ടാം നമ്പർ അംഗൻവാടിക്ക് സ്ഥലം എടുക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കുക. രണ്ട് വർഷമായി ഭൂ ഉടമകൾ സറണ്ടർ നൽകിയ പുതിയ റോഡുകൾ ആസ്തിയിൽ ഉൾപ്പെടുത്തുക. ഉപ്പ് വെള്ളം കയറുന്നത് തടയാൻ സ്ലൂയിസ് ആന്റ് കൽവർട്ടുകൾ നിർമ്മിക്കുന്നതിന് ഫണ്ട് നൽകുക.  തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉയർത്തിയായിരിന്നു സമരം.  

planet fashion

ലോക്കൽ സെക്രട്ടറി കെ. വി. അഷറഫ്,  പി. എം. ബീരു, പി. എച്ച് മെഹറൂഫ്, നിത വിഷ്ണു പാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെമീറ ഷെരീഫ്, റാഹില വഹാബ് എന്നിവർ സംസാരിച്ചു, പഞ്ചായത്ത് മെമ്പർ മുഹമ്മദ് മാഷ് സ്വാഗതവും വസന്ത വേണു നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.