ചാവക്കാട് നഗരസഭയിൽ വഴിയോര കച്ചവട ബോധവൽക്കരണ പരിപാടിയും പിഎം സ്വനിധി ലോക് കല്യാൺ മേളയും സംഘടിപ്പിച്ചു

ചാവക്കാട്: പിഎം സ്വനിധി ലോക് കല്യാൺ മേളയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർക്കായി ബോധവൽക്കരണ പരിപാടിയും മേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു. വഴിയോര കച്ചവടക്കാർക്ക് ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുക, സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങൾ.നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പ്രസന്ന സ്വാഗതമാശംസിച്ചു. തൃശ്ശൂർ ജില്ലാ ലീഡ് ബാങ്ക് മാനേജർ മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രംകോട്ട്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫുറ ബക്കർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, കനറാ ബാങ്ക് ചാവക്കാട് ബ്രാഞ്ച് ചീഫ് മാനേജർ, വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. സാമ്പത്തിക സാക്ഷരതയെക്കുറിച്ച് സി.എഫ്.എൽ. കോർഡിനേറ്റർ സവിതയും, വഴിയോര കച്ചവട നിയമം, പരിരക്ഷ, അവകാശങ്ങൾ, സംരക്ഷണം എന്നീ വിഷയങ്ങളിൽ പി.എം. സ്വനിധി സിറ്റി മിഷൻ മാനേജർ വിബിത ബാബുവും ക്ലാസുകൾ നയിച്ചു. ചടങ്ങിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ഷമീർ നന്ദി രേഖപ്പെടുത്തി.




Comments are closed.