Header

വിനോദ യാത്രക്കിടെ ഹിമാചലിൽ അപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയുടെ ഖബറടക്കം നടത്തി

മലപ്പുറം: ഹിമാചൽ പ്രദേശിലെ കുളു മേഖലയിലുണ്ടായ വാഹനപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയുടെ കബറടക്കം നടത്തി. രണ്ട് എം ബി ബി എസ് വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ പെട്ട് മരിച്ചത്. മാറഞ്ചേരി മാസ്റ്റർപടി ഇളേടത്ത് വീട്ടിൽ ഹുമയൂൺ കബീറിന്റെയും ഹാഷിറ ബാനുവിന്റെയും മകൻ ഷാഹിദ് കബീർ (24), തമിഴ് നാട് കന്യാകുമാരി സ്വദേശി വില്യംസ് ആൽവിൻ നായകം (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

ഗുർഗാവിൽ പഠിക്കുന്ന അഞ്ചുപേർ കുളുവിലെ മനാലിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഉക്രൈനിൽ എം.ബി.ബി.എസ്. ന് ഒരുമിച്ച് പഠിച്ചിരുന്നവരാണിവർ. കുളുവിൽ ബൈക്ക് വാടകക്കെടുത്ത് സ്ഥലം കാണാൻ പോകുന്ന വഴിയാണ് അപകടമുണ്ടായത്. എതിരേ വന്ന കാറിന് പോകാൻ അരികിലേക്കടിപ്പിച്ചപ്പോൾ ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും കുളുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരളത്തിലെ യാത്രാ, സഞ്ചാരി ഗ്രൂപ്പുകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ശാഹിദ്.

ഇരുവരുടെയും മൃതദേഹം ശനിയാഴ്ച പുലർച്ചയോടെ ഡൽഹിയിൽ എത്തിച്ചു. തുടർന്ന് വിമാന മാർഗം വീട്ടിലെത്തിച്ചു ശാഹിദിന്റെ മൃതദേഹം കോടഞ്ചേരി ഖബർസ്ഥാനിൽ സംസ്കരിച്ചു. ഷാഹിദിന്റെ കുടുംബം ഇപ്പോൾ കുന്നംകുളത്താണ് താമസം. ബിനു, ഷംജിദ് എന്നിവർ സഹോദരങ്ങളാണ്. (ഇരുവരും യു എ ഇ ).

ഹിമാചൽ പ്രദേശിൽ അഞ്ചു വർഷത്തിനിടെ 3000 അപകടങ്ങളിൽ 2600 പേർ മരിച്ചതായി പോലീസ്.

thahani steels

Comments are closed.