ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ദേശീയ ദിനത്തിൻ്റെ പൊതുഅവധി ദിവസം സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വെച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ടാണ് അപകടം. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീൻ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയായിരുന്നു മരണം സംഭവിച്ചത്. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടു.
പിതാവ് ഷാജഹാൻ മുൻ ഖത്തർ എനർജി ജീവനക്കാരനും നോബിൾ ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപക അംഗവുമാണ്. സഹോദരി ആയിഷ. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഖബറടക്കം നാളെ തിങ്കൾ രാവിലെ പരൂർ ഞാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Comments are closed.