mehandi banner desktop
Chavakkad online

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുവത്ര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

Ft

ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു.  തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദ് – ബീന ദമ്പതികളുടെ മകൾ റിസാന (17)യാണ് മരിച്ചത്. കഴിഞ്ഞ 29ന് പാലപ്പെട്ടിയിൽ വെച്ചായിരുന്നു അപകടം. മാതാവിൻ്റെ വീടായ പാലപ്പെട്ടിയിൽ നിന്നും തിരുവത്രയിലേക്ക് വരുന്നതിന് ബസ് കയറാൻ റോഡ് മുറിച്ചു കടക്കവെ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു മരണം. ചാവക്കാട് കോമേഴ്സ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ: റിസാൽ.

Jan oushadi

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കം വ്യാഴാഴ്ച  പുതിയറപള്ളി കബർസ്ഥാനിൽ നടക്കും. 

Comments are closed.