മന്ദലാംകുന്ന് ബീച്ച് ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി
പുന്നയൂർ : നിർദിഷ്ട തീരദേശ ഹൈവേയിൽ മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി. ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ മന്നലാംകുന്ന് ബീച്ചിൽ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദുവിന് നിവേദനം കൊടുത്തിരുന്നു. തീരദേശ ഹൈവേ അലൈൻമെന്റിൽ മന്നലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി ചാവക്കാട്ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
നിർദിഷ്ട തീരദേശ ഹൈവേ അലൈൻമെന്റിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ ഉൾപ്പെടുത്തിയിരുന്നില്ല.
പഞ്ചായത്ത് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സാധ്യത പഠനം നടത്തുന്നതിനായി കെ. ആർ. എഫ്. ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് മെമ്പർ അസീസ് ഉദ്യോഗസ്ഥ സംഘത്തിന് മന്നലാംകുന്ന് ബീച്ചിലെ സാധ്യതകൾ വിശദീകരിച്ചു നൽകി. വിശദമായ സാധ്യത റിപ്പോർട്ട് കെ. ആർ. എഫ്. ബിക്ക് നൽകുമെന്ന് സംഘത്തിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശില്പ കെ.എം, അസിസ്റ്റന്റ് എൻജിനീയർ ആശമോൾ എൽ, പ്രോജക്ട് എൻജിനീയർ അജിത്ത് വി എന്നിവർ പറഞ്ഞു.
നാട്ടുകാരായ നിസാർ കിഴക്കൂട്ട്, പി. കെ ഷാഹുൽ എന്നിവരും സന്നിഹിതരായിരുന്നു.
Comments are closed.