പഞ്ചവടി ദേശീയപാത സർവീസ് റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

എടക്കഴിയൂർ : ദേശീയപാത 66-ൽ കിഴക്കേ സർവീസ് റോഡിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. പഞ്ചവടി ഭാഗത്താണ് റോഡിലേക്ക് മരക്കൊമ്പ് വീണത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.

ഇന്റർനെറ്റ് സേവന ദാതാക്കളായ ബിഎസ്എൻഎൽ (BSNL), എയർടെൽ (Airtel), കേരളവിഷൻ തുടങ്ങിയവരുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. കേബിളുകൾക്ക് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടിട്ടില്ല.

Comments are closed.