കൊച്ചന്നൂർ റോഡരികിലെ മരം കടപുഴകി വീണ് സ്‌കൂൾ മതിൽ തകർന്നു മേഖലയിൽ വൈദ്യുതി നിലച്ചു ഗതാഗതം സ്തംഭിച്ചു

വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. സ്കൂൾ മതിൽ തകർത്ത് റോഡിനു എതിർവശത്തെ ഇലക്ട്രിക് കമ്പികൾക്ക് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആളപായമില്ല. പഴഞ്ഞി കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംഭവ സമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.

Comments are closed.