വാടാനപ്പള്ളി : വാടാനപ്പള്ളി സെന്ററിന് വടക്ക് മരണ വളവിൽ സ്കൂട്ടർ കാറിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു. തളിക്കുളം തൃവേണി കണ്ണൻകേരൻ മണികണ്ഠന്റെ മകൾ ജാൻവി ആണ് മരിച്ചത്. സ്കൂട്ടർ കാറിന്റെ പിറകിൽ ഇടിച്ചതോടെ മാതാപിതാക്കളോടൊത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന ജാൻവി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ നേരം ഇതുവഴി പോയിരുന്ന കണ്ടയിനർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തൽക്ഷണം മരിണം സംഭവിക്കുകയും ചെയ്തു. ഇന്ന് ബുധൻ രാത്രി 9.55 ഓടെയായിരുന്നു അപകടം. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ എം.ഐ. ആശുപത്രിയിലെത്തിച്ചു. വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.