Header

ഏങ്ങണ്ടിയൂരിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു

വാടാനപ്പള്ളി : ഏത്തായ് തടിമില്ലിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. നിലമ്പൂർ സ്വദേശി ഉമ്മർ (60)ആണ് മരിച്ചത്.

ജെ സി ബി യിൽ ഘടിപ്പിച്ചകയർ പൊട്ടി മരം ദേഹത്ത് വീണാണ് തൊഴിലാളി മരിച്ചത്. അപകടം സംഭവിച്ചയുടനെ ഏങ്ങണ്ടിയൂരിലെ സനാതന ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം

Comments are closed.