mehandi new

ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കുക – സോളിഡാരിറ്റി യൂത്ത് കാരവന് നാളെ ചാവക്കാട് സ്വീകരണം

fairy tale

ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ് 9 തിങ്കളാഴ്ച്ച വൈകീട്ട് 5 ന് ചാവക്കാട് സെന്ററിൽ നൽകുന്ന തൃശൂർ ജില്ലയിലെ സ്വീകരണ പരിപാടി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡണ്ട് സലിം മമ്പാട് ഉദ്ഘാടനം നിർവ്വഹിക്കും.
സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് അധ്യക്ഷത വഹിക്കും.
സംസ്ഥാന സെക്രട്ടറി സി. എ.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തും. ജാഥ കാപ്റ്റൻ നഹാസ് മാള, വി. ആർ.അനൂപ്, ജമാത്ത് ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡൻറ് മുനീർ വരന്തരപ്പള്ളി, എസ്.ഐ.ഒ. തൃശൂർ ജില്ല പ്രസിഡന്റ് അജ്മൽ അസ്ലം, ജി.ഐ.ഒ.തൃശൂർ ജില്ല പ്രസിഡന്റ് ഇർഫാന എന്നിവർ സംസാരിക്കും.

Mss conference ad poster

മെയ് അഞ്ചിന് കാസർകോഡ് നിന്നാരംഭിച്ചു കാരവൻ വ്യത്യസ്ത പരിപാടികളിലൂടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി മെയ്‌ പന്ത്രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും.

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോ. അനസ് പി അബൂബക്കർ, ജമാത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷംസുദ്ദീൻ അറക്കൽ, ജനറൽ കൺവീനർ ഒ. കെ.റഹീം, സുഹൈൽ ഒരുമനയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

planet fashion

Comments are closed.