mehandi new

പാവകളിയും കഥപറച്ചിലും ശില്പശാല സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ മോന്റീസോറി അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാവകളിയും കഥ പറച്ചിലും ഏകദിന ശില്പശാല സംഘടിപ്പിച്ചു.
പാവകളി കലാകാരനായ കൃഷ്ണകുമാർ കീഴ്ശേരി ക്ലാസ്സെടുത്തു.
സാമൂഹ്യ വിമർശനവും ബോധവൽക്കരണവും പാവകളിയിലൂടെ എളുപ്പം സാധ്യമാകും. കുട്ടികളിലും മുതിർന്നവരിലും ആശയവിനിമയം നടത്താൻ നല്ലൊരു മാധ്യമമാണ് പപ്പട്രി സ്റ്റോറി ടെല്ലിങ്.

planet fashion

കുഞ്ഞു കുട്ടികളുടെ അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് പപ്പട്രി വർക്ക്ഷോപ് സംഘടിപ്പിച്ചത്.
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പാവ നിർമാക്കാൻ പഠിപ്പിക്കുകയും പ്ലാസ്‌റ്റിക് കുപ്പികൾ, തുണികൾ, കടലാസ് എന്നിവ ഉപയോഗിച്ച് വിവിധ ജീവികളുടെ രൂപത്തിൽ പാവകൾ നിർമിക്കുകയും. ചെയ്തു. പാഴ് വസ്തുക്കളിൽ നിന്ന് ജീവിതമാർഗ്ഗം കണ്ടെത്താനും പാവ നിർമ്മാണം വഴി സാധിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവകളി നാടകവും അരങ്ങേറി.
പ്രിൻസിപ്പൽ സ്മിത സോബി ശില്പശാലക്ക് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Unani banner ad

Comments are closed.