mehandi new

താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു.

planet fashion

യോഗ മാസ്റ്റർ സജിൻ എൻ ജെ പ്രമേഹ നിയന്ത്രണത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നിരവധി യോഗ ചാമ്പ്യൻഷിപ്പുകളിൽ പുരസ്കാരം നേടിയ വിഷ്ണു ടി എസ് യോഗഭ്യാസ പ്രദർശനം നടത്തി.

ഹെഡ് നഴ്സുമാരായ ജിനിനി വി ഒ, വിൻസി എൽ എഫ്, പ്രിയ പി ബി, സ്റ്റാഫ് നഴ്സ് ഷിമ ഗംഗാധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ma care dec ad

Comments are closed.