
മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് അപകടം സംഭവിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു. മാതാവ് : സൗദ. സഹോദരി : സന. സഹോദരി ഭർത്താവ് മുഹമ്മദ് ഷെഹീൻ.


Comments are closed.