mehandi new

കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു

fairy tale

ചാവക്കാട്: കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലപ്പെട്ടി  അമ്പലത്തിന് പടിഞ്ഞാറു ഭാഗം തട്ടുപറമ്പ് ഫിഷറീസ് യു.പി സ്കൂളിന്  പിറകിൽ താമസിക്കുന്ന  തോപിൽ കുഞ്ഞുമഹമ്മദ് മകൻ  മുനാസാണ് (37) മരിച്ചത്. മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് നേതാവും സാമൂഹ്യ പ്രവർത്തകനുമാണ് മു‌നാസ്.

planet fashion

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മാതാവ് : ആമിന. സഹോദരങ്ങൾ : റാഹില, റംഷി, റൈഹാന, റിസ്‌വാന.

Macare health second

Comments are closed.