
തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ് മകൻ ശ്രീഹരി(22)യാണ് മരിച്ചത്.

നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ (ചൊവ്വാഴ്ച) രാത്രി 8.45-ഓടെ നാട്ടിക പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീഹരി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Comments are closed.