mehandi new

സ്കൂട്ടറിൽ മൊബൈൽ മദ്യവിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ

fairy tale

ചാവക്കാട് :  മണത്തല  അയിനിപ്പുള്ളി കേന്ദ്രീകരിച്ച്  മൊബൈൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന അയിനിപ്പുള്ളി സ്വദേശി ചിന്നാലി വീട്ടിൽ അനിൽ കുമാർ  (40) എന്ന  കരടി അനിലിനെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തും സമയത്തും മദ്യം എത്തിച്ചു കൊടുത്തിരുന്ന  ഇയാൾ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്. പ്രധാനമായും അതിരാവിലെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലാണ്  ഇയാളുടെ മദ്യ വിൽപന. 

planet fashion

ഇയാൾക്ക് വേണ്ടി മദ്യം എത്തിച്ചു നൽകാൻ തീരദേശം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ  ഒരു ശ്രുംഖല തന്നെ ഉള്ളതായി വിവരം ലഭ്യമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 18 കുപ്പി മദ്യവും വിൽപന നടത്തുവാനുപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു. 

പ്രിവൻറീവ് ഓഫീസർ ജോസഫ് പി എൽ,  സിവിൽ എക്സൈസ് ഓഫീസർ ശ്യാം എസ്‌,  അബ്ദുൾ റഫീഖ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Macare health second

Comments are closed.