Header

ഒരുമനയൂർ മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ : മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഒരുമനയൂർ ഷാർപ് സൗണ്ട് ജീവനക്കാരൻ ആല്യേമിൻ്റെ കത്ത് പരേതനായ അബ്ദുള്ള മകൻ അബ്ബാസ് ( 42  ) ആണ് മരിച്ചത്. ഷാർപ് സൗണ്ടിന്റെ ഗോഡൗൺ ആയി ഉപയോഗിക്കുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മുൻപ് ദ്വാരക ബീച്ച് ശ്മശാനത്തിന്നടുത്തും, കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലും താമസിച്ചിട്ടുണ്ട്.  ഭാര്യ : ബൽക്കീസ്. മക്കൾ അസ്ബിൻ,  ഇഷൽ ( സ്കൂൾ വിദ്യാർത്ഥികൾ )   ഖബറടക്കം പിന്നീട് ഇരട്ടപ്പുഴ ജുമാഅത്ത് പള്ളി ബബർസ്ഥാനിൽ. 

thahani steels

Comments are closed.