
ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപ് മകൻ വിഷ്ണു (31) വാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ആറാംതിയ്യതിയാണ് പനി ബാധിച്ച് വിഷ്ണു ഒരുമനയൂർ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. പരിശോധനകൾക്ക് ശേഷം ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംസ്ക്കാരം ഇന്ന് (14:07:2024 ഞായർ ) ഉച്ചതിരിഞ്ഞ് 3മണിക്ക് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. പിതാവ് : പ്രദീപ്, മാതാവ് : ജീജ, സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്.

ഒൻപതാം തിയ്യതിയാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഒരുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം വാർഡുകൾ, കുടുംബശ്രീ കൂട്ടായമകൾ എന്നിവ കേന്ദ്രീകരിച്ചും പ്രതിരോധ മരുന്നുകളും ശുചീകരണ പ്രവർത്തികളും ബോധ വത്കരണ ക്ളാസുകളും നടത്തിയിരുന്നു.

Comments are closed.