Header

കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

favasചാവക്കാട്: ബസ് തടഞ്ഞ് കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ ആക്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. വെളിയങ്കോട് എരമംഗലം വെള്ളത്തേരി ഫവാസി(20)നെയാണ് ചാവക്കാട് എസ്. എച്ച്. ഒ. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ ദേശീയപാതയില്‍ മുത്തംമാവില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന പ്രതി എതിരെ വന്നിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിന് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തി ബസ് ഡ്രൈവറായ അലി(39)യുടെ കൈപിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തുകയും ചെയ്‌തൊന്നാണ് കേസ്. ഒരുമനയൂര്‍ കരുവാക്കുണ്ടിന് സമീപം റോഡിലെ കുഴികളൊഴിവാക്കാന്‍ അലി ബസ് ചെറുതായി വെട്ടിച്ചപ്പോള്‍ പ്രതിയുടെ ബൈക്കിന് നേര്‍ക്ക് ബസ് വന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ബൈക്ക് തിരിച്ച് ബസിനെ പിന്തുടര്‍ന്ന പ്രതി ബസിന് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തുകയും അലിയെ അസഭ്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവറുടെ വാതിലിലൂടെ  അലിയുടെ കവിളില്‍ അടിക്കാന്‍ ശ്രമിച്ചു. തടയാനായി അലി കൈ ഉയര്‍ത്തിയപ്പോള്‍  വാതിലിന് താഴേക്ക് കൈ വലിച്ചുപിടിച്ച് തൂക്കിയൊടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെുന്നും  പരാതിയില്‍ പറയുന്നു. എറണാകുളത്തു നി്ന്നും ഗുരുവായൂരിലേക്കു വരികയായിരുന്നു ബസ്. കെ.എസ്.ആര്‍.ടി.സി.ഗുരുവായൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ് എടപ്പാള്‍ സ്വദേശിയായ അലി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.