ആഷിഖിന്റെ മരണം ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ആദ്യമായി ലഭിച്ച ശമ്പളവുമായി വീട്ടിലേക്ക് വരുന്ന വഴിയാണ് ബൈക്കിൽ ലോറി ഇടിച്ച് ആഷിഖിന്റെ മരണം. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്‌സായ ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ വീട്ടിൽ അബ്ദുവിന്റെ മകൻ ആഷിഖ് (23) ആണ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചത്.
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ പഠനത്തിന് ശേഷം അവിടെ തന്നെ ബോണ്ട് പ്രകാരം ജോലി ചെയ്ത് വരുന്നതിനിടെ കഴിഞ്ഞ മാസമാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ ആർ.എസ്.ബി.വൈയിൽ ജോലി ലഭിച്ചത്. താലൂക്ക് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലായിരുന്നു ആഷിഖിന് ഡ്യൂട്ടി.
ഒരു മാസത്തെ ശമ്പളം വാങ്ങി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്‌സിലേക്ക് വരുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ചായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിൽ നിന്നും അരി കയറ്റി വന്നിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ആഷിഖിന്റെ മാതാവ് ഷമീറ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലെ ജീവനക്കാരിയാണ്. ഗവ.നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനി അൻജു സഹോദരിയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി ഏഴുമണിയോടെ ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/04/Ashiq-24.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.