mehandi new

കടൽ മണൽ ഖനനം ഉപേക്ഷിക്കുക – നാളെ തീരദേശ ഹർത്താൽ

fairy tale

തീരദേശ ഹർത്താലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകില്ല, മത്സ്യ മാർക്കറ്റുകൾ, ഹാർബറുകൾ പ്രവർത്തിക്കില്ല, മത്സ്യ കച്ചവടം നടത്തില്ല.

planet fashion

ചാവക്കാട് : കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നാളെ കേരളത്തിൽ തീരദേശ ഹർത്താൽ. ബ്ലൂ ഇക്കോണമി  നയത്തിന്റെ ഭാഗമായി കേരളത്തിൽ കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലും, ആലപ്പുഴയിലും, ചാവക്കാടും, പൊന്നാനിയും ഉൾപ്പെടെ 5 തീരദേശ പ്രദേശങ്ങളിലെ കടലിലാണ് ഖനനം നടത്തുവാൻ ഉദ്ദേശിക്കുന്നത്. കടലിൽ ഖനനം നടത്തുന്നത് കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്ന ആവശ്യം ഉയർത്തി 2025 ഫെബ 27നു വ്യാഴം ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ തീരദേശം സ്തംഭിപ്പിക്കുന്നു. 

തിരുവത്രയിൽ തീരദേശ ഹർത്താൽ വിളമ്പരജഥ നടത്തി. ചെങ്കോട്ട നഗറിൽ നിന്നും ആരംഭിച്ച ജാഥ പുത്തൻകടപ്പുറം സെന്ററിൽ സമാപിച്ചു.തുടുർന്ന് പുത്തൻകടപ്പുറം സെന്ററിൽ ചേർന്ന പൊതു യോഗം സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച്. സലാം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യ തൊഴിലാളി ഫെഡറഷൻ വൈസ് പ്രസിഡന്റ് ടി. എം. ഹനീഫ, ജില്ലാ ജോയിൻ സെക്രട്ടറി റീന കരുണൻ, എം. എ. ബഷീർ, കൌൺസിലർ ഉമ്മു റഹ്മത്ത് എന്നിവർ സംസാരിച്ചു.  യൂണിയൻ നേതാക്കളായ ടി. എ അബൂബക്കർ, പി. എ. സൈതുമുഹമ്മദ്, സി. എം. നൗഷാദ്, ടി. എം ഷിഹാബ്, കുന്നത്ത് ഷാഹു, ഷംസുദ്ധീൻ, നസി അയ്യൂബ്, സജ്‌ന ഷാഹു, ഷാഹു കൂരാറ്റിൽ, എന്നിവർ നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.