
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് വട്ടംപറമ്പില്‍ അബൂബക്കര്‍ മകന്‍ മുജീബ് (40) ആണ് അശ്വനി ആശുത്രിയില്‍ മരണപ്പെട്ടത്. വാണിയംകുളത്ത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 30ന് വാണിയംകുളത്തു വെച്ചണ് മുജീബ് സഞ്ചരിച്ചിരു കാര്‍ ബസുമായി കൂട്ടിയിടിച്ചത്. മുജീബിന്റെ സുഹൃത്ത് തിരുവത്ര അതിര്‍ത്തിയിലുള്ള നാലകത്ത് ജലീല്‍ (42) ആണ് കാര്‍ ഓടിച്ചിരുന്നത്. ജലീലും അശ്വനി ആശുത്രിയില്‍ ചികിത്‌സയിലാണ്. മുജീബിന്റെ ശരീരത്തില്‍ നിന്നും അമിതമായി രക്തം വാര്‍ന്നിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് മരിച്ചത് . മൃതദേഹം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മറവു ചെയ്യും.
മാതാവ് : കദീജ. ഭാര്യ : സജന. മക്കള്‍: ഐഷ, ഹമ്മറിന്‍.
ഇരുവരും കൊയമ്പത്തൂരില്‍ പോയി മടങ്ങിവരികയായിരുന്നു. മുജീബാണ് ആദ്യം കാര്‍ ഓടിച്ചിരുത്. അപകടം നടന്നതിന്റെ ഏതാനും കിലോമീറ്റര്‍ അകലെ ചായ കുടിക്കാന്‍ നിറുത്തിയിരുന്നു. പിന്നീട് കാര്‍ ജലീല്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.

Comments are closed.