mehandi new

അകലാട് ഒറ്റയിനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു

fairy tale

അകലാട്: ദേശീയപാത 17 അകലാട് ഒറ്റയിനി പെട്രോള്‍ പമ്പിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവറുടെ സമയോചിത തീരുമാനം മൂലം വന്‍ദുരന്തം ഒഴിവായി. ഇന്ന് വെള്ളിയാഴ്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പൊന്നാനിയില്‍ നിന്നും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറും പൊന്നാനി ഭാഗത്ത് നിന്നും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. പൊന്നാനി നഗരം നക്കോട്ടില്‍ സുലൈമാനും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി കാറിനെ മറികടന്ന ലോറി ഉടനെതന്നെ ഇടത്തോട്ട് തിരിക്കുകയായിരുന്നു. മിതവേഗതയില്‍ വന്നിരുന്ന സുലൈമാന്‍ ഉടന്‍ വാഹനം റോഡിലേക്കിറക്കി എടുത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി ഉണ്ടാകാമായിരുന്ന അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഒറ്റയിനിയിലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലേക്ക് അപകടകരമായ രീതിയില്‍ തിരിച്ച ലോറി കാറിന്റെ ഡോറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. സുലൈമാന്റെ മാതൃ സഹോദരി റഹ്മത്തിന്(37) സാരമാല്ലാത്ത പരിക്കുകളുണ്ട്.

Macare health second

Comments are closed.