mehandi new

മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്

fairy tale

ചാവക്കാട്: മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്. ദേശീയ പാത തിരുവത്ര അത്താണിയില്‍ കാറും ലോറിയും അപകടത്തില്‍ പെട്ട് നാല് പേര്‍ക്ക് പരിക്ക്. തിരുവത്ര സ്കൂളിനു സമീപം വഴിയോര വാണിഭം നടത്തുന്ന ഫ്രൂട്സ് കച്ചവടക്കാരനെ വാനിടിച്ചു തെറിപ്പിച്ചു. പുന്നയില്‍ കാല്‍ നട യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്.
ഞായറാഴ്ച്ച രാത്രി പതിനൊന്നരമണിയോടെയാണ് മീന്‍ ലോറിയും കാറും അപകടത്തില്‍ പെട്ടത്. കാര്‍ ഡ്രൈവു ചെയ്തിരുന്ന കോട്ടപ്പുറം സ്വദേശി കരിമ്പി വീട്ടില്‍ മജീദിന്റെ മകന്‍ ഷഫീഖ് (19), ചാലില്‍ ഉസ്മാന്‍ മകന്‍ ഹുസൈന്‍(25), ഇ എം എസ് നഗര്‍ കോട്ടപ്പുരത്ത് മുഹമ്മദിന്റെ മകന്‍ മുദസിര്‍ (22) എന്നിവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ലോറി ഡ്രൈവര്‍ മംഗലാപുരം ഉടുപ്പി സ്വദേശി ഖാദര്‍ (52)നെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍, എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന മീന്‍ വണ്ടിയുടെ വലതു വശത്തെ പിന്നിലെ ടയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു. കാര്‍ പാത്ത് മീറ്റര്‍ ദൂരെ മാറി റോഡരികില്‍ മറിഞ്ഞു. മംഗലാപുരത്ത് നിന്നും മത്സ്യവുമായി പായിപാട്ടിലെക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ മുന്‍വശവും കാര്‍ പൂര്‍ണമായും തകര്‍ന്നു.
ചാവക്കാട് പുന്ന സെന്ററില്‍ കാല്‍നടയാത്രക്കാരനെ ഓട്ടോറിക്ഷയിടിച്ചു. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. തിരുവത്ര സ്വദേശി ആശാരി ബിജുവിനെയാണ് ഓട്ടോ ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മണി, പരിക്കേറ്റ മറ്റു യാത്രക്കാര്‍ എന്നിവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് തിരുവത്ര സ്കൂളിനു സമീപം വഴിയോര വാണിഭം നടത്തുന്ന ഫ്രൂട്സ് കച്ചവടക്കാരന്‍ എടക്കഴിയൂര്‍ തെക്കേമദ്രസ സ്വദേശി ഹനീഫയെ നെടുമ്പാശേരിയില്‍ നിന്നും വരികയായിരുന്ന മിനി വാന്‍ ഇടിച്ചു തെറിപ്പിച്ചത്. ഫ്രൂട്ട്സ് കടക്ക് സമീപം റോഡരികില്‍ നിന്നിരുന്ന ഹനീഫയെ വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൈകാലുകളുടെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ച ഹനീഫയെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Royal footwear

Comments are closed.