mehandi new

പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി

fairy tale

ചാവക്കാട് : പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച്ച ഉച്ചയോടെ ചാവക്കാട് പോലീസ് സ്റ്റെഷനിലാണ് സംഭവം. ബുധനാഴ്ച്ച രാത്രി കടപ്പുറം സുനാമി കോളനിയിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടിച്ചു കൊണ്ടുവന്നത്. രാത്രി ഭര്‍ത്താവിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ഭാര്യ പോലീസിനെ വിളിക്കുകായിരുന്നു. സേ്റ്റഷനിലെത്തിച്ച ഇയാള്‍ രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു. ഭാര്യയെ സേ്റ്റഷനിലേയ്ക്ക് വിളിപ്പിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ പന്ത്രണ്ടരയായപ്പോള്‍ സേ്റ്റഷനിലുണ്ടായിരുന്ന പോലീസുകാരെ അമ്പരപ്പിച്ചു കൊണ്ട് ഇയാള്‍ പുറത്തേയ്ക്ക് പാഞ്ഞു. സേ്റ്റഷന്‍ ഗേറ്റ് കടന്ന് ഇടത്തോട്ട് റോഡിലൂടെ പാഞ്ഞ ഇയാളുടേ പിന്നാലെ നാല് പോലീസുകാരും പാഞ്ഞു. ബൈപാസ് എത്തും മുമ്പേ പോലിസ് ഇയാളെ പിടികൂടി സേ്റ്റഷനിലെത്തിച്ചു. സേ്ഷനില്‍ നിന്നിറങ്ങി ഒരാള്‍ ഓടുന്നതും പിറകെ എതാനും പോലീസുകാരും ഓടുന്നതു കണ്ട് യാത്രക്കാരും നാട്ടുകാരും സേ്റ്റഷനു മുന്നില്‍ കൂടിയെങ്കിലും ഓടലും പിടിച്ചുകൊണ്ടുവരലും പെട്ടെന്നായതിനാല്‍ തടിച്ചുകൂടിയവരും സ്വയം പിരിഞ്ഞു പോയി.
പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഏറെ നേരം കഴിഞ്ഞ് ഇയാളെ അവരോടൊപ്പം വിട്ടയച്ചു.

Unani banner ad

Comments are closed.