mehandi new

അഷറഫാണ് താരം : ഫ്ലക്സുകള്‍ ഗ്രോബാഗുകളായി പാതയോരം ഹരിതാഭമായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

സലീംനൂർ ഒരുമനയൂർ  

ഒരുമനയൂര്‍ : മാലിന്യം പേറുന്ന പാതയോരത്ത്‌ കൃഷിയിറക്കി ശ്രദ്ധേയനാവുകയാണ്‌ ചാവക്കാട്‌ ഒരുമനയൂർ സ്വദേശി സി.പി. അഷറഫ്‌. തന്റെ പ്രദേശമായ ഒരുമനയൂരിലെ പാതയോരത്താണ്‌ അഷറഫ്‌ പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്‌. ഗ്രോബാഗുകളിലാണ്‌ പാതയോരത്ത്‌ വിത്ത്‌ വിളയിക്കുന്നത്‌. കൈപ്പക്ക, വെണ്ടക്ക, തക്കാളി, മുളക്‌, പയർ, വഴുതന തുടങ്ങിയ പച്ചക്കറി വിഭവങ്ങളാണ്‌ ജൈവ വളം മാത്രം ഉപയോഗിച്ച്‌ കൃഷിയിടത്ത്‌ വളരുന്നത്‌. സജീവ രാഷ്ട്രീയ പ്രവർത്തകനായ അഷറഫ്‌ പാർട്ടിയുടെ ഉപയോഗശ്യുന്യമായ ഫ്ലെക്സുകൾ ഉപയോഗിച്ചാണ്‌ അധിക ഗ്രോബാഗുകളും നിർമ്മിച്ചിരിക്കുന്നത്‌
രാവിലെ നേരത്തേ ഉണരുന്ന അഷറഫ്‌ പ്രഭാത കർമ്മങ്ങൾക്ക്‌ ശേഷം തന്റെ വീട്ടു മുറ്റത്തെ കൃഷിക്ക്‌ ആവശ്യമായ പരിചരണങ്ങൾ നൽകിയ ശേഷമാണ്‌ പാതയോരത്തെ കൃഷിക്കായി സമയം കണ്ടെത്തുന്നത്‌. കൃഷിക്ക്‌ ആവശ്യമായ മേൽത്തരം വിത്തുകൾ സ്വന്തമായി വാങ്ങിയാണ്‌ ഇദ്ധേഹം മുളപ്പിച്ചെടുക്കുന്നത്‌. മനസിനു വല്ലാത്ത സംത്രിപ്തിയും കൂട്ടത്തിൽ വഴിയാത്രക്കാർക്ക്‌ ലഭിക്കുന്ന കൺകുളിർമ്മയുമാണ്‌ അഷറഫിനെ ഈ ഉദ്യമത്തിനു പ്രേരിപ്പിക്കുന്നത്‌. കൃഷിഭവനു സമീപം താമസിക്കുന്ന അഷറഫിനു കൃഷി ഓഫീസറുടെ സഹായവും വേണ്ടുവോളം ലഭിക്കുന്നുണ്ട്‌. വിളവെടുത്താൽ നാട്ടുകാർക്ക്‌ വിതരണം ചെയ്യണമെന്നതാണ്‌ ഇദ്ധേഹത്തിന്റെ മോഹം. പാതയോരങ്ങളിൽ പൊതു പരിപാടി സംഘടിപ്പിക്കുന്നതും മദ്യശാലകൾ പ്രവർത്തിക്കുന്നതും കോടതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. എന്നാൽ മനുഷ്യർക്ക്‌ ഉപകാരമുള്ള കാര്യങ്ങൾക്ക്‌ പാതയോരം ഉപയോഗപ്പെടുത്തുന്നതിൽ ആർക്കും എതിർപ്പില്ല. സമ്പൂർണ്ണ സാക്ഷര കേരളത്തിലെ പാതയോരങ്ങൾ ഇപ്പോഴും മാലിന്യനിബിഢമാണ്‌. വർഷക്കാലമെത്തുന്നതോടെ നിരവധി അസുഖങ്ങളാണ്‌ മാലിന്യം മൂലം മലയാളിയെ തേടിയെത്താറ്‌. ചാവക്കാട് നഗരസഭ മുന്‍പ് പാതയോര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു മുന്നിട്ടിറങ്ങിയിരുന്നു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/01/Asharaf-agri-2.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.