mehandi new

ചാവക്കാടിന്റെ മുഖഛായ മാറ്റുക ലക്ഷ്യം – 4.88 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ റോഡുകൾ നിർമ്മിക്കുന്നതോടൊപ്പം, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്തും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടത്തും. പ്രത്യേകിച്ചു ഒരു കോടി രൂപ ചെലവഴിച്ച് കുഞ്ചേരി സ്കൂളിൽ കെട്ടിടം  നിർമ്മിക്കും. പൂക്കുളം  അവസാന ഘട്ട നവീകരണവും, എബിസി സെന്ററിന്റെ അവസാന ഘട്ടം  നവീകരണവും പദ്ധതിയിലുണ്ട്.പുതിയ കാനകളുടെ നിർമ്മാണം, നിലവിലുള്ളവയുടെ നവീകരണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ നടത്തിപ്പിലൂടെ ചാവക്കാടിന്റെ മുഖഛായ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.

Macare 25 mar

Comments are closed.