മന്‍മോഹന്‍ നയങ്ങള്‍ മോഡി ശക്തിയോടെ നടപ്പിലാക്കുന്നു – സി.പി.ഐ
ഗുരുവായൂര്‍: മന്‍മോഹന്‍ സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.ഐ ജില്ല എക്‌സി. അംഗം കെ.കെ സുധീരന്‍. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പടിഞ്ഞാറെനടയില്‍ നടന്ന എ.ഐ.ടി.യു.സി മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സായാഹ്നധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന രീതിയില്‍ ആരംഭിച്ച പദ്ധതികള്‍ കുത്തകകളെ സഹായിക്കാനാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുയാണ്. ക്രൂഡോയില്‍ വില നിരവധി തവണ കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധന വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത് യു.പി.എ സര്‍ക്കാരിന്റെ നയം തന്നെയാണ് എന്‍.ഡി.എ സര്‍ക്കാരും പിന്‍തുടരുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.കെ രാജേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി.വി ശ്രീനിവാസന്‍, ലോക്കല്‍ സെക്രട്ടറി കെ.എം ജേക്കബ്, പി.ടി പ്രവീണ്‍ പ്രസാദ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി ഗീതാ രാജന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എന്‍.പി നാസര്‍, ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി ടി.എസ് സജീവ്, എന്‍.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.