Header

അല്ലാമ ഇഖ്ബാൽ സ്മാരക സമിതിയുടെ പരിസ്ഥിതി വാരാചരണം സമാപിച്ചു

പുന്നയൂർ: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതി നാച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ സമാപനം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മള്ഹറുൽ ഹുദ മദ്റസയിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡണ്ട് ടി.എം ജിൻഷാദ് അധ്യക്ഷത വഹിച്ചു.

ഫൈഹ ഷറഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷാധികാരി കെ.കെ ഇസ്മായിൽ, ഫാമിലി ക്ലബ്ബ് പ്രസിഡണ്ട് പി.എ നസീർ, വൈസ് പ്രസിഡണ്ട് ടി.എ അയിഷ, പി.എസ് മനാഫ്, ട്രഷറർ പി.എം കബീർ, പി.എം ഫാറൂഖ്, പി.എം യൂനസ്, എ. എ ഷാജി, എം.ടി റിയാദ്, പി.എഫ് സിർഫാൻ, പി.എം ഹസ്സൻകോയ, മദ്‌റസ അധ്യാപകരായ ഷംസുദ്ദീൻ, നൗഫൽ എന്നിവർ പങ്കെടുത്തു.
പി.എം ഫിറോസ് സ്വാഗതവും എം.എ ഷഹ്സാദ് നന്ദിയും പറഞ്ഞു.

Comments are closed.