mehandi new

കുടുംബസംഗമവും ഇഫ്താര്‍ വിരുന്നും

fairy tale

മന്നലാംകുന്ന്‍: അല്ലാമ ഇഖ്ബാല്‍ സ്മാരക സാംസ്കാരിക സമിതിയും ഫാമിലി ക്ലബ്ബും സംയുക്തമായി നടത്തിയ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. അകലാട് ഫിഷ് വില്ലേജ് റസ്റ്റോറന്റില്‍ വെച്ച് നടന്ന സംഗമത്തില്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍ വിജയം കരസ്ഥമാക്കിയ സമിതി മെമ്പര്‍ ഷഹ്സാദ് അബ്ദുല്‍ സലാമിന് ഉപഹാരം നല്കി. സുലൈമാന്‍ അസ്ഹരി ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, പുന്നയൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീറ കാദര്‍, പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ തോമസ്, കെ.എം ഹൈദരലി, നെഹ്റു യുവ കേന്ദ്ര ഉപദേശക സമിതി അംഗം സന്തോഷ് ദേശമംഗലം, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിജൊ പനക്കല്‍, യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുമേഷ്, കെ.കെ ഇസ്മായില്‍, വി.അബ്ദുല്‍ സലാം, കെ.എം ഷറഫുദ്ധീന്‍, ടി കെ. സുലൈമു, എം.എ അസീസ് മന്ദലാംകുന്ന്, എ.എച്ച് ഹാഫില്‍ എന്നിവര്‍ പങ്കെടുത്തു. ടി.കെ കാദര്‍ സ്വാഗതവും വി.കെ ഇര്‍ശാദ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.