mehandi new

മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു

fairy tale

ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട്‌ വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ് മരിച്ചത്. സന്താനങ്ങളില്ലാത്ത നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ മരണത്തിലും ഇരുവരും കൂട്ടായി.

planet fashion

അഞ്ചു മാസത്തോളമായി ശാരീരിക അവശത അനുഭവിച്ചിരുന്ന മുസ്തഫ ഒരു മാസത്തോളമായി കിടപ്പിലായിരുന്നു. ഭാര്യ റഫീദ മുസ്തഫക്ക് വേണ്ട പരിചരണവുമായി കൂടെ തന്നെയുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി മുസ്തഫ മരണ ലക്ഷണങ്ങൾ കാണിച്ചതോടെ റഫീദ അയൽവാസികളെ വിളിച്ചു കൂട്ടിയിരുന്നു. മുസ്തഫയുടെ മരണം സ്ഥിരീകരിച്ചതോടെ റഫീദ കുഴഞ്ഞു വീഴുകയായിരുന്നു. അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നലെ രാത്രി 9.30 നായിരുന്നു മരണം. മുസ്തഫയുടെ സഹോദരങ്ങൾ : ഷമീർ, ബാദുഷ, പരേതനായ കബീർ.
റഫീദയുടെ പിതാവ് പരേതനായ അബൂബക്കർ. മാതാവ് ഉമ്മുട്ടി. സഹോദരങ്ങൾ : റസാഖ്, ഷറഫു, നഷീദ.
കബറടക്കം ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് പണ്ടാറക്കാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Ma care dec ad

Comments are closed.