mehandi new

കുട്ടിക്കാല ഓർമ്മകളിൽ ഉണ്ണിപ്പുര ഒരുക്കി പൂർവ്വ വിദ്യാർത്ഥി സംഘടന – ഈ തണ്ണീർ പന്തലിൽ സംഭാരവും ജ്യൂസും സർബത്തും സൗജന്യം

fairy tale

വടക്കേകാട് : തൊഴിയൂർ സെന്റ് ജോർജ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മകളുടെ കുട്ടിക്കാലം  ഒരുക്കിയ തണ്ണീർ പന്തൽ ( പൂർവ വിദ്യാർത്ഥികളുടെ ഉണ്ണിപ്പുര) സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. മുഖംമൂടി മുക്കിൽ അഞ്ഞൂർ റോട്ടിലാണ് തണ്ണീർ പന്തൽ. ഈ വേനൽ അവസാനിക്കുന്നത് വരെ സംഭാരം, തണ്ണിമത്തൻ ജ്യൂസ്‌, നന്നാരി സർബത്ത്, മാമ്പഴം, മിട്ടായികൾ തുടങ്ങിയവ സൗജന്യമായി തണ്ണീർ പന്തലിൽ വിതരണം ചെയ്യും. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ സംഭാര വിതരണം ഉദ്ഘാടനം ചെയ്തു. ഓർമ്മകളുടെ കുട്ടിക്കാലം പ്രസിഡണ്ട് ബഷീർ പൂക്കോട് അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും രാവിലെ പത്തുമണിമുതൽ നാലുമണി വരെയാണ് തണ്ണീർപന്തൽ പ്രവർത്തിക്കുക.

planet fashion

മനാഫ് പുന്നയൂർ, ഗോപാലൻ എംവി, മൻസൂർ ഒ എം, സലിം കപ്പിയൂർ, അഷ്റഫ് സി എം, റഷീദ് എ കെ, സുനിൽ തൊഴിയൂർ, സുബൈദ മുഹമ്മദ് കുട്ടി, സീജ മൊയ്തുണ്ണി, ജയശ്രീ, അജിത, സൈറ ബാനു തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.