
തിരുവത്ര : ഓർമ്മകളിലെ അക്ഷരമുറ്റം പൂർവ വിദ്യാർത്ഥി സഹൃദ വാട്സാപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപകനുമായ കെ കെ ശ്രീകുമാറും പ്രധാന അധ്യാപിക സി റീന തോമസും വിദ്യാർത്ഥികളും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.

ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, ബാഡ്മിന്റൺ ബാറ്റ്, ചെസ്സ് ബോർഡ്, റിങ് തുടങ്ങിയവ അടങ്ങുന്ന കിറ്റുകളാണ് സമ്മാനിച്ചത്. ഗ്രൂപ്പ് അഡ്മിന്മാരായ നൗഷാദ്, സബീഷ്, റാഫിആലുങ്ങൽ, പ്രവീൺ, റജീബ്, ഷെഫീഖ്, നൂറ, ഷെജില, ഹന്നത്ത്, ജെസി. എന്നിവർ പങ്കെടുത്തു.

Comments are closed.