ഉത്സവ പിറ്റേന്ന് മാസ് ക്ലീനിംഗ് നടത്തി ചാവക്കാട് നഗരസഭ

മണത്തല : ചാവക്കാട് മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം ചാവക്കാട് നഗരസഭ മാസ്ക്ലീനിംഗ് നടത്തി. മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഉത്സവങ്ങളുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മാസ്ക്ലീനിംഗ് സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മാസ്ക്ലീനിംഗ് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, 18-ാം വാർഡ് കൗൺസിലർ സ്മൃതി എസ് എസ്, മറ്റു നഗരസഭ കൗൺസിലർമാർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Comments are closed.