
ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് സ്കൂട്ടറിൽ ഇടിച്ചത്.

മമ്മിയൂർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാനായി സ്കൂട്ടറിൽ വരികയായിരുന്നു ലക്ഷ്മി. അപകടം നടന്ന ഉടൻ ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. പരിക്കേറ്റ ലക്ഷ്മിയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു.

Comments are closed.