ചാവക്കാട് : ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർക്കെതിരേ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ അപകീർത്തികരമായ പരാമർശം തികഞ്ഞ വംശീയ വെറിയുടെ വിഷം ചീറ്റലാണെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പ്രസ്ഥാവിച്ചു. ചാവക്കാട് ടൗണിൽ പാർട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം സെക്രട്ടറി ഒ. കെ. റഹീം അധ്യക്ഷത വഹിച്ചു. സി ആർ ഹനീഫ, അക്ബർ പെലെമ്പാട്ട്, നദീറ കെ മുഹമ്മദ്, മുംതാസ് കരീം, സുബൈറ റസാക്ക്, ജഫീർ ഇരിങ്ങപുറം, റസാക്ക് ആലുംപടി, ഹുസൈൻ ഗുരുവായൂർ, പി എച് റസാക്ക്, മുസ്തഫ പഞ്ചവടി, ശിഹാബ്, സി മൊയ്‌ദീൻ ഒരുമനയൂർ എന്നിവർ സംസാരിച്ചു.
അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമെന്നായിരുന്നു ഭരണഘടനാ ചർച്ചക്കിടെ രാജ്യസഭയിൽ അമിത് ഷാ പറഞ്ഞത്. അംബേദ്‌കറിന്റെ പേര് ഉച്ചരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
Comments are closed.