
അണ്ടത്തോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു. തങ്ങൾപടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആറ്റക്കോയ തങ്ങളാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അണ്ടത്തോട് സെന്ററിൽ വെച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ആറ്റക്കോയ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യമാർ : കുഞ്ഞുമുത്തു ബീവി, ഉമ്മു. മക്കൾ : അക്ബർ, കുഞ്ഞാറ്റ ബീവി, സുഹർബാൻ ബീവി.

Comments are closed.