
പാലയൂർ : ചാവക്കാട് മഹല്ല് അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ സമ്മേളനം ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. മദ്രസ്സ പ്രസിഡന്റ് പി പി ഹസ്സൻ, മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി അനീഷ് പാലയൂർ, ട്രെഷറർ നാസർ കൊളാടി, മദ്രസ്സ സെക്രട്ടറി എം വി ശംസുദ്ധീൻ, പി ടി എ അംഗം ജാസ്മിൻ ഷാജഹാൻ, മഹൽ കമ്മിറ്റി അംഗങ്ങളായ സാലിഹ്, എ വി സലിം, അധ്യാപകരായ അബൂബക്കർ ഉസ്താദ് പൈലിപ്പുറം, തങ്ങൾ ഉസ്താദ്, അസ്‌കർ ഉസ്താദ്, ഖാലീദ് ഉസ്താദ്, ശംസുദ്ധീൻ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.

മഹല്ല് ഖത്തീബ് ഹാജി ഉമർ കെ എം ഫൈസി നവാഗതർക്ക് അലിഫ് എന്ന ആദ്യ അക്ഷരം കുറിച്ചുകൊടുത്തു. ഉസ്താദ് മാരും കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് ദഫ് മുട്ടിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളെ ക്ളാസുകളിലേക്ക് സ്വാഗതം ചെയ്തു.

Comments are closed.