mehandi banner desktop
Chavakkad online

പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Ft

ചാവക്കാട് : പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കരുമത്തിൽ രാധാകൃഷ്ണൻ (65) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.

Jan oushadi

ഇലക്ട്രീഷ്യൻ ജോലിക്കാരനാണ് രാധാകൃഷ്ണൻ. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഹാളിലാണ് മരിച്ചു കിടക്കുന്നത്. മൃതദേഹം ചെരിഞ്ഞു കിടക്കുന്ന നിലയിലാണ്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോയി.

Comments are closed.