എം എസ് സി ബയോ ടെക്നോളേജിയിൽ ഒന്നാം റാങ്ക് നേടി അണ്ടത്തോട് സ്വദേശി

പുന്നയൂർകുളം : മഹാത്മാ ഗാന്ധി സർവകലാശാല എം എസ് സി ബയോ ടെക്നോളേജിയിൽ സുമാന കബീറിന് ഒന്നാം റാങ്ക്. കോട്ടയം സ്കൂൾ ഓഫ് ബയോ സയൻസ് വിദ്യാർത്ഥിയായ സുമാന അണ്ടത്തോട് നാക്കോല കുറ്റിയാട്ടയിൽ അബ്ദുൽ കബീർ ഷമീറ ദമ്പതികളുടെ മകളാണ്.

ജമാ അത്തെ ഇസ്ലാമി എടക്കഴിയുർ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ സുമാന കബീറിനെ അനുമോദിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് കെ ഹനീഫ, സമിതി അംഗങ്ങളായ സാദിക്ക്, അബൂബക്കർ കാണാക്കോട് എന്നിവർ സംബന്ധിച്ചു.

Comments are closed.