mehandi new

കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് വണങ്ങി – ഗുരുവായൂരിൽ മണ്ഡലകാല ആചാര വിശേഷം അംഗുലീയാങ്കം കൂത്ത് തുടങ്ങി

fairy tale

ഗുരുവായൂർ:  മണ്ഡലകാല  ആചാര വിശേഷമായ അംഗുലീയാങ്കം കൂത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. അംഗുലിയാങ്കം കൂത്തിനു മുന്നോടിയായി വ്യാഴാഴ്ച പന്തീരടി പൂജയ്ക്ക് മുൻപ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച്  വണങ്ങി. 

planet fashion

പാരമ്പര്യക്കാരനായ ചാക്യാർ പന്ത്രണ്ട് ദിനങ്ങളിലായി നടത്തുന്ന കൂത്തിൽ നമ്പ്യാർ മിഴാവിലും നങ്ങ്യാർ താളത്തിലും പങ്കുചേരും. അടിയന്തിരക്കൂത്തും സമർപ്പണവും അനുബന്ധ ചടങ്ങുകളും വീക്ഷിക്കാൻ മണ്ഡലക്കാലത്ത് നിരവധിപേരെത്തും.

ദേവസ്വം ചെയർമാൻ ഡോ.വി കെവിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ,  ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എ  പ്രമോദ് കളരിക്കൽ   എന്നിവർ  പങ്കെടുത്തു.

Comments are closed.