mehandi new

ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും ബൈക്ക് ലോറിക്കടിയിൽ പെട്ട് അപകടം

fairy tale

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും അപകടം. ബൈക്ക് ലോറിക്കടിയിൽ പെട്ടു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. ചേറ്റുവ റോഡിൽ നിന്നും ട്രാഫിക് ഐലൻഡ് ലേക്ക് പ്രവേശിക്കുന്നിടത്ത് വെച്ചാണ് അപകടം. ഒരേ ദിശയിൽ നിന്നും വരുന്ന ബൈക്കും ലോറിയുമാണ് അപകടത്തിൽ പെട്ടത്. നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചുതോടെ ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനവധി അപകടങ്ങളാണ് ഇവിടെ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

planet fashion
Jan oushadi muthuvatur

Comments are closed.