mehandi new

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അകലാട് ബദര്‍പള്ളി വി വണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന റാലി വടക്കേകാട് എസ് ഐ പി കെ രോഹിത്തും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്തും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് കെ സി അബു നേതൃത്വം നല്‍കി.
സലീം കുമ്പത്ത്, ഫാസില്‍ ആലത്തയില്‍, സലാം കോഞ്ചാടത്ത്, അഷ്‌ക്കര്‍ കൂളിയാട്ട്, ഷെക്കീര്‍ കൂളിയാട്ട്, സുഹൈല്‍ കോഞ്ചാടത്ത് എന്നിവര്‍ സംസാരിച്ചു. പ്ലക്കാര്‍ഡുകളും ബാനുറകളുമേന്തി നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ഉണ്ടായി.

ഗുരുവായൂര്‍: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെയും ഗുരുവായൂര്‍ റോവേഴ്‌സ് ആന്റ് റെയ്‌ഞ്ചേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ലഘുലേഖ വിതരണവും നടത്തി. കിഴക്കേനടയില്‍ മജ്ഞുളാല്‍ പരിസരത്ത് നടന്ന പൊതുയോഗം ഗുരുവായൂര്‍ ഫയര്‍ഡസ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. റോവര്‍ ലീഡര്‍ എം.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ജില്ല കമ്മീഷ്ണര്‍ പി.ഐ.ലാസര്‍ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി വി.ബി.ജലീല്‍, ഗോപിനാഥ് പെരുമ്പിള്ളി, ശോഭന ചക്രവര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Royal footwear

Comments are closed.