mehandi new

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അയ്യപ്പ, സുബ്രഹ്മണ്യ, ഗണപതി പ്രതിഷ്ഠക്ക് പുറമെ ഭദ്രകാളിയെയും പ്രതിഷ്ഠിക്കുന്നു – വെള്ളിയാഴ്‌ച്ച ഉത്സവദിനത്തിൽ പ്രതിഷ്ഠാ കര്‍മ്മം നിർവഹിക്കും

fairy tale

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി. യതീന്ദ്രദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന്  ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രത്തില്‍ അയ്യപ്പ, സുബ്രഹ്മണ്യ, ഗണപതി പ്രതിഷ്ഠക്ക് പുറമെയാണ് ഭദ്രകാളിക്കും പ്രതിഷ്ഠ നടത്തുന്നത്. പുലര്‍ച്ചെ അഞ്ചിന് നടതുറക്കല്‍, ഗണപതിഹോമം എന്നിവ ഉണ്ടാവും. ഉച്ചതിരിഞ്ഞ് മൂന്നിന് വാദ്യമേളങ്ങളോടെയും ആനയുടെയും അകമ്പടിയോടെ തിടമ്പെഴുന്നള്ളിപ്പ്, താഴിശ്ശേരി കുടുംബക്ഷേത്രത്തില്‍നിന്ന് ആന, ശിങ്കാരിമേളം, ഉടുക്കുപാട്ട്, സ്വാമി തുള്ളല്‍ എന്നിവയോടെ രുദ്ര ഉത്സവാഘോഷ കമ്മിറ്റിയുടെ പൂരം വരവ്, തുടര്‍ന്ന് പേരകം നവയുഗയുടെ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാവും. വൈകീട്ട് ദീപാരാധന ഉണ്ടാവും.  പ്രതിഷ്ഠാദിന ചടങ്ങുകള്‍  ബുധനാഴ്ച മുതല്‍ ആരംഭിക്കും. 

planet fashion

ക്ഷേത്രം ജനറല്‍ സെക്രട്ടറി വി. പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് വി.എസ്.സിദ്ധാര്‍ഥന്‍ മറ്റ് ഭാരവാഹികളായ ഇ.വി.ശശി, പി.സി.വേലായുധന്‍, സി.കെ.ബാലകൃഷ്ണന്‍ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Ma care dec ad

Comments are closed.